Latest Updates

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22-ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രസിദ്ധീകരിക്കും. ഫല പ്രഖ്യാപനത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി പരീക്ഷാഭവന്‍ അറിയിച്ചു. മൂല്യനിര്‍ണയം പൂര്‍ത്തിയായി, ടാബുലേഷന്‍ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണെന്ന് അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം 4,44,707 വിദ്യാര്‍ഥികളാണ് പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഈ വര്‍ഷം 4,13,589 വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ടാബുലേഷന്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഫലം ജൂണ്‍ മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Get Newsletter

Advertisement

PREVIOUS Choice